ഒറ്റ സർവിസ്​ രണ്ടാക്കി; ജനത്തെ വലച്ച്​ റെയിൽവേയുടെ പരീക്ഷണം

കൊ​ല്ലം: ഒ​രു സ​ർ​വി​സാ​യി ഓ​ടി​യി​രു​ന്ന ട്രെ​യി​ൻ ര​ണ്ടാ​ക്കി റെ​യി​ൽ​വേ ന​ട​ത്തി​യ പ​രീ​ക്ഷ​ണം ജ​ന​ത്തെ വ​ല​ക്കു​ന്നു. എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ ആ​ല​പ്പു​ഴ വ​ഴി കൊ​ല്ല​ത്തി​ന്​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന ട്രെ​യി​നാ​ണ്​ 06015, 06013 ന​മ്പ​റു​ക​ളി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ ആ​ല​പ്പു​ഴ​ക്ക്​ ഒ​രു ട്രൈ​യി​നും ആ​ല​പ്പു​ഴ​യി​ൽ നി​ന്ന്​ കൊ​ല്ല​ത്തേ​ക്ക്​ മ​റ്റൊ​രു ട്രൈ​യി​നാ​യും വി​ഭ​ജി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

കൊ​ല്ലം, കാ​യം​കു​ളം, ക​രു​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രു​മാ​ണ്​ ഇ​തി​ലെ യാ​ത്ര​ക്കാ​ർ ഏ​റെ​യും. എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​ക്ക്​ ഏ​റെ​പേ​രും ആ​ശ്ര​യി​ക്കു​ന്ന​ത്​ ഈ ​ട്രൈ​യി​നാ​ണ്. ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ ആ​ല​പ്പു​ഴ​യി​ലെ​ത്തി അ​വി​ടെ​നി​ന്നും വേ​റെ ട്രൈ​യി​നി​ൽ​ വേ​ണം യാ​ത്ര​ചെ​യ്യാ​ൻ. എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ വൈ​കീ​ട്ട് നാ​ലി​ന്​ പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് 5.15ന്​ ​ആ​ല​പ്പു​ഴ​യി​ലെ​ത്തി 5.30നു​ള്ള ആ​ല​പു​ഴ-​കൊ​ല്ലം മെ​മു​വി​ലാ​ണ്​ ഇ​വ​ർ യാ​ത്ര തു​ട​രേ​ണ്ട​ത്. 5.15ന്​ ​എ​ത്തേ​ണ്ട ട്രൈ​യി​ൻ വൈ​കി​യാ​ൽ തു​ട​ർ​യാ​ത്ര മു​ട​ങ്ങും. ​ആ​റു​മ​ണി​ക്കു​ള്ള ഏ​റ​നാ​ട്​ ആ​ണ്​ പി​ന്നീ​ട്​ ആ​ശ്ര​യം.

കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ ഒ​രു​പാ​ട് ദു​രി​തം സ​ഹി​ച്ചാ​ണ് ആ​ല​പ്പു​ഴ-​കൊ​ല്ലം മെ​മു​വി​ൽ ക​യ​റു​ന്ന​ത്. എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ ട്രൈ​യി​ൻ ആ​ല​പ്പു​ഴ​യി​ലെ ഏ​ത് പ്ലാ​റ്റ്​​ഫോ​മി​ലാ​ണെ​ന്ന് എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് അ​റി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ ട്രൈ​യി​ൻ ആ​ല​പ്പു​ഴ മൂ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്​ ഫോ​മി​ൽ 5.25നാ​ണ് വ​ന്ന​ത്.

കൊ​ല്ല​ത്തേ​ക്ക് പോ​കേ​ണ്ട മെ​മു ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്​​ഫോ​മി​ലും. ര​ണ്ടാം ന​മ്പ​ർ പ്ലാ​റ്റ്​​ഫോ​മി​ൽ ധ​ൻ​ബാ​ദ് എ​ക്സ്​​പ്ര​സ്​ കി​ട​ന്നി​രു​ന്നു. ഫു​ട്​ ഓ​വ​ർ​ബ്രി​ഡ്​​ജ്​ അ​റ്റ​കു​പ്പ​ണി​ക്കാ​യി അ​ട​ച്ചി​ട്ടി​രു​ന്ന​തി​നാ​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ മെ​മു​വി​ൽ ക​യ​റാ​ൻ ര​ണ്ടാം ന​മ്പ​ർ പ്ലാ​റ്റ്​​ഫോ​മി​ന്‍റെ ര​ണ്ട​റ്റ​ത്തു​കൂ​ടി ഓ​ടി​വ​രേ​ണ്ടി​വ​ന്നു. ശാ​രീ​രി​ക ശേ​ഷി​യി​ല്ലാ​ത്ത​വ​ർ ന​ട​ന്ന് വ​ന്ന​പ്പോ​ഴേ​ക്കും മെ​മു സ്ഥ​ലം വി​ട്ടി​രു​ന്നു. അ​തേ​സ​മ​യം ജ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്പെ​ടു​ന്ന​തി​നാ​ണ്​ ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം ഏ​​ർ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Tags:    
News Summary - The experiment of railways is making people miserable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.