കൊല്ലം: നഗരത്തിലെ ഇന്ത്യൻ കോഫി ഹൗസിന് പൂട്ടുവീഴില്ല. കൊല്ലം ആരാധന തീയറ്ററിന് സമീപമുള്ള ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനനഷ്ടം കാരണം ഈ മാസം 30ഓടെ പൂട്ടാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ എം. മുകേഷ് എം.എൽ.എയുടെ ഇടപെടലാണ് തീരുമാനം മാറ്റുന്നതിലേക്ക് നയിച്ചത്. തൃശൂരിലെ കോഫി ഹൗസ് ഹെഡ് ഓഫിസുമായി ബന്ധപ്പെട്ട എം.എൽ.എ, കൊല്ലത്ത് മറ്റൊരു സ്ഥലം കണ്ടെത്തുന്നത് വരെ തൽസ്ഥാനത്ത് തുടരാൻ അഭ്യർഥിച്ചു. ഈ വിവരങ്ങൾ കാണിച്ച് എം.എൽ.എ കത്തും നൽകിയിരുന്നു.
നിലവിലെ സ്ഥലം അനുയോജ്യമല്ലാത്തതിനാലും ജീവനക്കാരുടെ കുറവും നഷ്ടത്തിലേക്ക് നയിച്ചത് ചൂണ്ടികാണിച്ചാണ് പുതിയ സ്ഥലത്തിലേക്ക് മാറാനുള്ള നിർദേശം എം. മുകേഷ് എം.എൽ.എ മുന്നോട്ടുവെച്ചത്. ബുധനാഴ്ച വൈകീട്ട് എം.എൽ.എയും കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജനും ഇന്ത്യൻ കോഫി ഹൗസിലെത്തി മാനേജരും ജീവനക്കാരുമായി സംസാരിച്ചു. എം.എൽ.എ തന്നെ നഗരത്തിലെ പ്രധാനപ്പെട്ട ചില കേന്ദ്രങ്ങളിൽ കോഫി ഹൗസ് നടത്തുന്നതിനുള്ള സ്ഥലം കണ്ടെത്തി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. വൈകാതെ പുതിയ സ്ഥലത്തേക്ക് ഇന്ത്യൻ കോഫി ഹൗസ് മാറ്റാൻ നടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.