ഇരവിപുരം: ദേശീയപാത വികസന ഭാഗമായി മുന്നറിയിപ്പില്ലാത റോഡ് അടച്ച് സർവിസ് റോഡിനായി കുഴിയെടുത്തത് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കി. അയത്തിൽ റോയൽ ഓഡിറ്റോറിയത്തിന് എതിർവശത്താണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് കുഴിയെടുത്തിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നൂറോളം വീട്ടുകാരുടെ ആശ്രയമായ റോഡ് അടച്ചതോടെ പലർക്കും വാഹനങ്ങളിൽ പുറത്തേക്ക് പോകാൻ കഴിയാതായി.
തുടർന്ന് നാട്ടുകാരും അയത്തിൽ ജനകീയ സമിതി പ്രവർത്തകരും പ്രതിഷേധവുമായെത്തുകയും വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയുമായിരുന്നു. വ്യാപാര സ്ഥാപനങ്ങളിലേക്ക് പോകാൻ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്. വഴി ആരംഭിക്കുന്ന ഭാഗത്ത് മണ്ണിട്ട് നികത്തി പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.