കുന്നത്തൂർ: കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് കെട്ടിടം നിർമിക്കാൻ പതിനാറര സെന്റ് ഭൂമി സൗജന്യമായി നൽകി സഹോദരിമാർ. തുരുത്തിക്കര ഉഷ മനിരത്തിൽ ലതിക, ലത എന്നിവർ ചേർന്നാണ് കുന്നത്തൂർ പടിഞ്ഞാറ് പതിനാറാം വാർഡിൽ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് സെന്ററിന് കെട്ടിടം നിർമിക്കാൻ വഴി ഉൾപ്പെടെയുള്ള ഭൂമി നൽകിയത്.
കുന്നത്തൂർ പഞ്ചായത്തിന്റെ പേരിൽ ദാനാധാരമായാണ് ഭൂമി കൈമാറിയത്. വാർഡ് മെമ്പർ ഷീജ രാധാകൃഷ്ണന്റെ ഏറെ നാളത്തെ ആവശ്യവും പരിശ്രമവുമാണ് യാഥാർഥ്യമായത്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കുന്നതിനും മറ്റുമായി മാസങ്ങളായി പത്തനംതിട്ട, കൊല്ലം ജില്ലകളിലെ നിരവധി ഓഫിസുകൾ കയറിയിറങ്ങേണ്ടി വന്നതായി ഷീജ രാധാകൃഷ്ണൻ പറഞ്ഞു.
കെട്ടിടം നിർമിക്കാനാവശ്യമായ ഫണ്ട് നാഷനൽ ഹെൽത്ത് മിഷനിൽ നിന്നും അനുവദിക്കാമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉറപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ലതിക, ലത എന്നിവരിൽ നിന്നും പ്രസിഡന്റ് വത്സലകുമാരി, വികസനസമിതി അധ്യക്ഷൻ ഷീജ രാധാകൃഷ്ണൻ, സെക്രട്ടറി വിനോദ് എന്നിവർ ചേർന്ന് ആധാരം ഏറ്റുവാങ്ങി. ക്ഷേമസമിതി അധ്യക്ഷൻ ഡാനിയേൽ തരകൻ, പഞ്ചായത്തംഗം ബി. അരുണാ മണി, സന്ദീപ്, രാധാകൃഷ്ണൻ, ജയകുമാരി, ശിവശങ്കരപിള്ള, പ്രീത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.