ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം; യു​വാ​വ് പി​ടി​യി​ൽ

കൊ​ല്ലം: ആ​ശ്രാ​മ​ത്തു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ത്തി​െൻറ പൂ​ട്ടു​പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. നെ​ടു​മ​ങ്ങാ​ട് ന​ഗ​രി​കു​ന്ന് എ​ന്ന സ്​​ഥ​ല​ത്ത് ചി​റ​ത്ത​ല​യ്ക്ക​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ഗോ​പു (38, വാ​ൾ ഗോ​പു) ആ​ണ് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ഇ​യാ​ൾ ആ​ശ്രാ​മ​ത്തു​ള്ള ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ത്തി​െൻറ മു​ൻ​വ​ശ​ത്തെ വാ​തി​ലി​െൻറ പൂ​ട്ട് കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു. സ്​​ഥാ​പ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന അ​ധി​ക സു​ര​ക്ഷ സം​വി​ധാ​നം​മൂ​ലം മോ​ഷ​ണം ന​ട​ന്നി​ല്ല.

തു​ട​ർ​ന്ന് മേ​ശ​പ്പു​റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന 12000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം ഈ​സ്​​റ്റ്​ ഇ​ൻ​സ്​​പെ​ക്ട​ർ ര​തീ​ഷ് ആ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ര​തീ​ഷ്കു​മാ​ർ ആ​ർ, സു​രേ​ഷ്കു​മാ​ർ, സി.​പി.​ഒ ര​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Theft in a financial institution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.