പത്തനാപുരം : ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. ആടിനെ മേയ്ക്കാന്‍ പോയ വീട്ടമ്മ പുലിയുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. പത്തനാപുരം പഞ്ചായത്തിലെ വാഴപ്പാറ വാഴത്തോട്ടം തേവരയ്ത്താണ് സംഭവം.
ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന ആടിനെ അഴിച്ചു മാറ്റാന്‍ പോയ സിന്ധുവാണ് പുലിയുടെ മുന്നില്‍ അകപ്പെട്ടത്.
ബഹളം െവച്ച് തിരികെയോടിയ സിന്ധു റബർ മരത്തിന്റെ വേരിൽ തട്ടി വീണു.ശബ്ദം കേട്ട് ഭർതൃ മാതാവ് ഓമന എത്തുമ്പോൾ പുലി കാട്ടിലേക്ക് മറയുന്നതാണ് കണ്ടത്. വിവരം പഞ്ചായത്തംഗം എ.ബി.അൻസാറിനെ അറിയിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റേഞ്ച് ഓഫിസർ ഗിരിയുടെ നേതൃത്വത്തിലുള്ള വനപാലകർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്താകെ തെരച്ചിൽ നടത്തി.
രണ്ടാഴ്ചയായി മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. സമീപ പ്രദേശങ്ങളായ കലഞ്ഞൂർ പഞ്ചായത്തിലെ ഇഞ്ചപ്പാറ, പാക്കണ്ടം, കുടപ്പാറ മേഖലകളിൽ പുലിയെ നാട്ടുകാർ കണ്ടിരുന്നു. രണ്ട് സ്ഥലത്ത് ആടിനെ കടിച്ച് കൊന്നിട്ടുണ്ട്. ഇഞ്ചപ്പാറ, പാക്കണ്ടം മേഖലയിൽ വനപാലകര്‍ പുലിയെ കുടുക്കാൻ കൂടുകൾ സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.