പുനലൂർ: ചാലിയക്കര പത്തേക്കറിൽ കാട്ടാനയുടെ ശല്യമൊഴിയുന്നില്ല. ഞായറാഴ്ച രാത്രി ആനയിറങ്ങി പത്തേക്കർ സ്വദേശികളായ ആർ. മോഹനൻ, ചന്ദ്രമോഹനൻ എന്നിവരുടെ പറമ്പുകളിൽ കൃഷി നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, പ്ലാവ്, കുരുമുളക് എന്നിവയാണ് നശിപ്പിച്ചത്. രണ്ടാഴ്ചയായി ചാലിയക്കരയിലെ വിവിധ ഭാഗങ്ങളിൽ കാട്ടാന നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചു.
ആനയെ ഭയന്നു സന്ധ്യ കഴിഞ്ഞാൽ മേഖലയിലുള്ളവർ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്നു. റബർ തോട്ടങ്ങളിൽ പുലർച്ചെ ടാപ്പിങ്ങിനായി തൊഴിലാളികൾ ജീവൻ പണയം വെച്ചാണ് പോകുന്നത്. ആനയുടെ നിരന്തര ശല്യമുണ്ടായിട്ടും തടയാൻ ഫലപ്രദമായ നടപടി വനം വകുപ്പധികൃതർ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.