കൊല്ലം: കൊട്ടാരക്കര എഫ്.സി.ഐ ഗോഡൗണിൽ പുഴുവരിച്ച അരി വൃത്തിയാക്കി റേഷൻകടകൾ വഴി വിതരണം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് സപ്ലൈകോ റീജനൽ മാനേജർക്ക് നോട്ടീസയച്ചു.
റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാ കുമാരി തിരുവനന്തപുരം റീജനൽ മാനേജർക്ക് നിർദേശം നൽകി. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് പുഴുവരിച്ച ഭക്ഷ്യസാധനങ്ങൾ ഗോഡൗണിൽ സൂക്ഷിക്കാനിടയാക്കിയതെന്ന് പൊതുപ്രവർത്തകനായ അക്ബർ അലി സമർപ്പിച്ച പരാതിയിൽ പറയുന്നു. പുഴുവരിച്ച അരി കെമിക്കൽ ഉപയോഗിച്ച് വൃത്തിയാക്കി റേഷൻ കടകൾക്ക് നൽകുന്നെന്നാണ് പരാതി. ഇത് ഭക്ഷ്യവിഷബാധക്കും മാറാരോഗങ്ങൾക്കും ഇടയാക്കുമെന്നും പരാതിയിൽ പറയുന്നു.
ഭക്ഷണത്തിനുള്ള അവകാശം മനുഷ്യാവകാശമായിരിക്കെ, ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.