കൊല്ലം: വിൽപനക്കായി സൂക്ഷിച്ചിരുന്ന 1.250 കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. ചവറ തോട്ടിന് വടക്ക്, മുല്ലവയൽ തെക്കതിൽ വീട്ടിൽ ജിതിൻ (27) ആണ് ചവറ പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 1.250 കിലോ കഞ്ചാവ് പിടികൂടിയത്.
ചവറ ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജിത്ത്, ഗോപാലകൃഷ്ണൻ, എസ്.സി.പി.ഒ രഞ്ജിത്ത് എന്നിവർക്കൊപ്പം എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം ആംഗങ്ങളും ചേർന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.