കുമളി: മുല്ലപ്പെരിയാറിൽനിന്നുള്ള ജലത്തിനൊപ്പം തേനി ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ അണക്കെട്ടുകൾ നിറഞ്ഞു. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടിൽ ജലനിരപ്പ് 69.65 അടിയായി ഉയർന്നതോടെ ഇവിടെനിന്ന് കൂടുതൽ ജലം മധുര, ദിണ്ടിഗൽ ജില്ലകളിലേക്ക് തുറന്നുവിട്ടു. 71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. സെക്കൻഡിൽ 3905 ഘന അടി ജലമാണ് ഇവിടെനിന്ന് തുറന്നുവിട്ടത്. 4435 ഘന അടി ജലമാണ് വൈഗയിലേക്ക് ഒഴുകി എത്തുന്നത്. അതിർത്തിജില്ലയായ തേനിയിൽ 551.6 മില്ലീമീറ്റർ മഴയാണ് പെയ്തത്. മുല്ലപ്പെരിയാറിൻെറ വൃഷ്ടിപ്രദേശമായ തേക്കടിയിൽ 38ഉം വനമേഖലയിൽ 29.8ഉം മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. അണക്കെട്ടിലെ ജലനിരപ്പ് 141.65 അടിയിൽ തുടരുകയാണ്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2300 ഘന അടിയും ഇടുക്കിയിലേക്ക് രണ്ട് ഷട്ടർ വഴി 814 ഘന അടി ജലവുമാണ് തുറന്നുവിട്ടിട്ടുള്ളത്. ഇടുക്കി അണക്കെട്ടിൽ 2400.62 അടിയാണ് ജലനിരപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.