'തിരുതാളി' പാഠവും പ്രകടനവും സമാപിച്ചു

കോട്ടയം: കേരള ഫോക്​ലോർ അക്കാദമിയും മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച 'തിരുതാളി' ഫോക്‌ലോർ പാഠവും പ്രകടനവും സമാപിച്ചു. സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. രാജ്യം സ്വതന്ത്ര്യത്തി​ൻെറ 75ാം വാർഷികം ആഘോഷിക്കുമ്പോഴും മതനിരപേക്ഷ സോഷ്യലിസ്​റ്റ്​ രാഷ്​ട്രമെന്ന ആശയം സാധ്യമാകാൻ ഏറെ കടമ്പകളുണ്ടെന്നും ഭക്ഷണത്തിൽ വരെ വേർതിരിവ് ഉണ്ടാക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇത്തരത്തിലുള്ള ചിന്തകളെ അതിജീവിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. സർവകലാശാല പ്രോ വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ അധ്യക്ഷതവഹിച്ചു. ഫോക്​ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. പത്മനാഭൻ കാവുമ്പായി വിശിഷ്​ടാതിഥിയായി. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. പ്രദീപ്, ഡോ. ജോസ് കെ.മാനുവൽ, ഫാ. ബേബി കട്ടിയാങ്കൽ, ടോം മാത്യു, ഡോ. അജു കെ.നാരായൺ, ഡോ. സജി മാത്യു എന്നിവർ പങ്കെടുത്തു. പടം: ktl THIRUTHALI കേരള ഫോക്​ലോർ അക്കാദമിയും മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച 'തിരുതാളി' ഫോക്‌ലോർ പാഠവും പ്രകടനവും സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.