കോണ്‍ഗ്രസ് ശില്‍പശാലയില്‍ സംഘര്‍ഷം

ഈരാറ്റുപേട്ട: ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസ് സംഘടിപ്പിച്ച ശില്‍പശാല തർക്കവും കൈയ്യാങ്കളിയും തുടർന്ന് നിർത്തി​െവച്ചു. കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റി രൂപവത്​കരണത്തിനായി സംഘടിപ്പിച്ച ശില്‍പശാലയാണ് തർക്കത്തിൽ അവസാനിച്ചത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ടൗണ്‍ മണ്ഡലം കമ്മറ്റിയാണ് വെള്ളിയാഴ്​ച രാവിലെ നടയ്ക്കല്‍ ഫൗസിയ ഓഡിറ്റോറിയത്തില്‍ ശില്‍പശാല സംഘടിച്ചത്. ശില്‍പശാല തുടങ്ങും മുമ്പേ ഇത് അലങ്കോലമാക്കാന്‍ ഒരുവിഭാഗം തീരുമാനിച്ചിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​ അടക്കമുള്ള ആളുകള്‍ക്ക് സി.യു.സി രൂപവത്​കരണത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. രാവിലെ യോഗം തുടങ്ങിയതോടെ യൂത്ത്‌ കോണ്‍ഗ്രസി​ൻെറ നേതൃത്വത്തില്‍ പ്രതിഷേധവും തുടങ്ങി. സി.യു.സി ഈരാറ്റുപേട്ടയില്‍ വേണ്ടെന്ന് ആക്രോശിച്ചായിരുന്നു ഒരുവിഭാഗം ബഹളം ആരംഭിച്ചത്. യോഗത്തില്‍ പാര്‍ട്ടിയില്‍നിന്ന്​ പുറത്താക്കിയവരെ പങ്കെടുപ്പിച്ചെന്നും ആരോപണമുയർന്നു. ബഹളം രൂക്ഷമായതോടെ യോഗം വേണ്ടെന്നു​െവക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.