ലോക്കപ്പിൽനിന്ന്​ ഇറങ്ങിയോടിയ പ്രതി പുഴയിൽ ചാടി മരിച്ചു

സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും തൊടുപുഴ: പൊലീസ്​ സ്​റ്റേഷനിലെ ലോക്കപ്പിൽനിന്ന്​ ഇറങ്ങിയോടി പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു. തൊടുപുഴ കോലാനി പാറക്കടവ്​ കുളങ്ങാട്ട്​ വീട്ടിൽ ഷാഫി കെ. ഇബ്രാഹിമാണ്​ (28) മരിച്ചത്​. വെള്ളിയാഴ്​ച രാവിലെ ഒമ്പതോടെ തൊടുപുഴ പൊലീസ്​ സ്​റ്റേഷനിലാണ്​​ സംഭവം. പൊലീസുകാർക്ക് ജാഗ്രതക്കുറവുണ്ടായെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമി പറഞ്ഞു. ഷാഫി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന്​ പൊലീസ്​ പറയുന്നു. ബാറിൽ ബഹളമുണ്ടാക്കുകയും ജീവനക്കാരനെ ആക്രമിക്കുകയും ചെയ്​ത കേസിലാണ്​ വെള്ളിയാഴ്​ച അറസ്​റ്റ്​ ചെയ്​തത്​. ​തൊടുപുഴ സ്​റ്റേഷനിലെത്തിച്ച ഇയാളെ അടച്ച ലോക്കപ്പി​ൻെറ വാതിലി​ൻെറ കുറ്റിയി​െട്ടങ്കിലും പൂട്ടിയിരുന്നില്ല. ഉദ്യോഗസ്ഥരുടെ ശ്രദ്ധമാറിയ സമയത്ത്​ ഷാഫി ലോക്കപ്പ്​ സ്വയം തുറന്ന്​ പുറത്തേക്ക് ഒാടുകയായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു. പിന്തുടർന്നെത്തിയ പൊലീസ്​ നോക്കിനിൽക്കെ സ്​റ്റേഷനടുത്തുള്ള പൊലീസ്​ ക്വാർ​േട്ടഴ്​സിന്​ സമീപത്തുനിന്ന്​ ഇയാൾ തൊടുപുഴയാറ്റിലേക്ക്​​ ചാടി. കുറച്ചുനേരം നീന്തിയശേഷം മുങ്ങിപ്പോകുകയായിരുന്നു. തൊടുപുഴ അഗ്​നിരക്ഷാസേനയിലെ സ്​കൂബ സംഘം മുല്ലപ്പെരിയാറിന്​ പോയിരുന്നതിനാൽ കല്ലൂർക്കാട്​ നിന്നെത്തിയ സംഘമാണ്​ തിരച്ചിൽ നടത്തിയത്​. ഏറെനേര​െത്ത തിരച്ചിലിനുശേഷം 11.45ഒാടെ പാപ്പൂട്ടിക്കടവിന്​ സമീപത്തുനിന്നാണ്​​ മൃതദേഹം കണ്ടെടുത്തത്​. സംഭ​വത്തെക്കുറിച്ച്​ അന്വേഷിക്കാൻ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയതായി എസ്​.പി അറിയിച്ചു. അന്വേഷണ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിയെടുക്കും. ചിത്രം: idg death shafi-28 ഷാഫി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.