മിനിലോറിയിൽനിന്ന്​ ഇരുമ്പ് പൈപ്പുകൾ കെട്ടഴിഞ്ഞു വീണു

കോട്ടയം: . വ്യാഴാഴ്​ച ഉച്ചയോടെ ഈരയിൽ കടവ് മുട്ടമ്പലം ശാന്തി ഭവന് സമീപത്താണ് സംഭവം. കോട്ടയത്തുനിന്ന് ഇരുമ്പ് പൈപ്പ് കയറ്റി കൊല്ലാട് ഭാഗത്തേക്ക് പോവുകയായിരുന്നു മിനിലോറി. റോഡിലെ കുഴിയിൽ വണ്ടി ഇറങ്ങവേ ഇരുമ്പ് കമ്പി ബന്ധിച്ചിരുന്ന കയർ പൊട്ടിയതിനെ തുടർന്ന് പൈപ്പുകൾ റോഡിൽ വീണു. വണ്ടിയുടെ ഗ്ലാസ് തുളച്ച് കമ്പി അകത്തേക്ക് വരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ വണ്ടി നിർത്തിയശേഷം നാട്ടുകാരുടെ സഹായത്തോടെ വഴിയിൽ വീണ ഇരുമ്പ് കമ്പികൾ തിരികെ എടുത്തു. ശേഷം മറ്റൊരു വണ്ടിയിൽ കൊല്ലാട്ടേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് അര മണിക്കൂറോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം വെസ്​റ്റ്​ പൊലീസും സ്ഥലത്തെത്തി. പ്രളയ ബാധിത വ്യാപാരികള്‍ക്ക് പാക്കേജ് പ്രഖ്യാപിക്കണം -രാജു അപ്‌സര കോട്ടയം: പ്രളയ ബാധിത വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണമെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര. ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക്​ സര്‍ക്കാര്‍ നഷ്​ടപരിഹാരം നല്‍കണമെന്ന്​ ആവശ്യപ്പെട്ട്​ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി തിരുനക്കര മൈതാനത്തു നടത്തിയ ശ്രദ്ധ ക്ഷണിക്കല്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡൻറും ജില്ല പ്രസിഡൻറുമായ എം.കെ. തോമസുകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.ജെ. ഷാജഹാന്‍, എ.കെ.എന്‍. പണിക്കര്‍, പി.സി. അബ്​ദുല്‍ ലത്തീഫ്, വി.എ. മുജീബ് റഹ്മാന്‍, മാത്യു ചാക്കോ വെട്ടിയാങ്കല്‍, വി.സി. ജോസഫ്, കെ.ജെ. മാത്യു, ടി.കെ. രാജേന്ദ്രന്‍, കെ.എ. വര്‍ഗീസ്, ഫിലിപ്പ് മാത്യു തരകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്​ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ നിര്‍മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. KTL RAJU APSARA- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി തിരുനക്കര മൈതാനത്ത് നടത്തിയ ശ്രദ്ധ ക്ഷണിക്കല്‍ ഉപവാസ സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.