കാഞ്ഞിരപ്പള്ളി: 'സുഭിക്ഷകേരളം സുരക്ഷിത ഭക്ഷണം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ കര്‍ഷക ഗ്രൂപ്പുകള്‍വഴി 75000ത്തിലധികം വാഴവിത്തുകളുടെ ബ്ലോക്കുതല വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് സാജന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. സര്‍ക്കാർ ഫാമില്‍നിന്ന് ഏത്ത, ഞാലി, നാട്ടുപൂവന്‍, ഗ്രോമിഷന്‍ തുടങ്ങിയ വാഴവിത്തുകളാണ് മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ കര്‍ഷകഗ്രൂപ്പുകള്‍ വഴി വിതരണം ചെയ്യുന്നത്. KTL WBL Block Panchayath പടം അടിക്കുറിപ്പ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ വാഴവിത്തുകളുടെ വിതരണോദ്ഘാടനം പ്രസിഡൻറ് അജിത രതീഷ് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.