മീൻകൂട്ടിൽ പെരുമ്പാമ്പ്​ കുടുങ്ങി

​േകാട്ടയം: കൊല്ലാട്​ കളത്തിക്കടവിൽ . മീനച്ചിലാറ്റിൽ കളത്തിക്കടവിലാണ്​ കൂട്​ സ്​ഥാപിച്ചിരുന്നത്​. വലയിലുണ്ടായിരുന്ന മീനുകളെ തിന്ന പാമ്പ്​ ഇതിനിടെ വലയിൽ കുടുങ്ങുകയായിരുന്നു. വ്യാഴാഴ്​ച രാവിലെ കൂട്​ ഏടുക്കാനെത്തിയ സമീപവാസിയായ ടി.ആർ. തങ്കപ്പനാണ്​ പാമ്പിനെ​ കണ്ടത്​. ബുധനാഴ്​ച ​ൈവകുന്നേരമാണ്​ തങ്കപ്പൻ വല സ്​ഥാപിച്ചത്​. ആദ്യമായാണ്​ വലയിൽ പെരുമ്പാമ്പ്​ കുടുങ്ങുന്നതെന്ന​ും അദ്ദേഹം പറഞ്ഞു. പിന്നീട്​ വനംവകുപ്പ്​ ഉദ്യോസ്​ഥരെത്തി പാമ്പിനെ ഏറ്റെടുത്തു. ശ്രീനാരായണ ഗുരു ചെയർ ഉദ്ഘാടനം ഇന്ന് കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ പുതുതായി ആരംഭിക്കുന്ന ശ്രീ നാരായണ ഗുരു ചെയറി​ൻെറ ഉദ്ഘാടനം ​െവള്ളിയാഴ്​ച വൈകീട്ട് ആറിന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് നിർവഹിക്കും.'സംസ്‌കൃതവത്കരണത്തി​ൻെറ സാധൂകരണവും കേരളത്തിലെ ശ്രീ നാരായണ ഗുരു പ്രസ്ഥാനങ്ങളും' എന്ന വിഷയത്തെക്കുറിച്ച് ചെയർ പ്രഫസർ പ്രഫ. ജാനകി എബ്രഹാം പ്രഭാഷണം നടത്തും. കെ. ജയകുമാറി​ൻെറ പ്രഭാഷണം നാളെ ​േകാട്ടയം: മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി ശനിയാഴ്​ച മുൻ ചീഫ് സെക്രട്ടറി കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ സംസാരിക്കും 'യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസത്തി​ൻെറ മാറുന്ന മാനങ്ങൾ'എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ https://www.facebook.com/Mahatma-Gandhi-University-Library-1119784377850110 എന്ന ഫെയ്‌സ്ബുക്ക് പേജ് മുഖേനയും htttp://meet.google.com/ycp-dvpm-hsy) എന്ന ഗൂഗിൾ മീറ്റ് ലിങ്ക് വഴിയും പ​െങ്കടുക്കാം. ഫോൺ: 9446238800

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.