പാലാ: ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി ടിക്കറ്റ് കൗണ്ടർ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ അരികിലേക്ക് മാറ്റിയ തുഗ്ലക് പരിഷ്കാരത്തിൽ നഗരസഭ യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രഫ. സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ കൗൺസിലർമാരായ പ്രിൻസ് വി.സി, ജോസ് എടേട്ട്, മായാ രാഹുൽ, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, സിജി ടോണി എന്നിവർ ആശുപത്രിയിലെ ടിക്കറ്റ് കൗണ്ടർ സന്ദർശിച്ചു. രണ്ട് ജീവനക്കാർ മാത്രം ഉള്ളതിനാൽ നൂറുകണക്കിന് രോഗികൾ ക്യൂനിന്ന് വലയുകയാണ്. ടിക്കറ്റ് എടുത്ത് കോവിഡ് ബാധിതരുടെ സമീപത്തുകൂടി ഇടുങ്ങിയ ഇടനാഴിയിലൂടെ വേണം ഡോക്ടറെ കാണാൻ. പാലാ ജനറൽ ആശുപത്രിയിലെ കാർഡിയോളജി ഡോക്ടറെ താലൂക്ക് ആശുപത്രിയായ കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലം മാറ്റിയും ലാബുകളുടെ പ്രവർത്തനം മന്ദീഭവിപ്പിച്ചും നിരവധി ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തലാക്കിയും സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന സർക്കാർ നിലപാടിനെതിരെ യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. ചികിത്സക്ക് ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് പ്രഫ. സതീശ് ചൊള്ളാനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.