കോട്ടയം: പുതുക്കിയ വോട്ടര്‍പട്ടികയനുസരിച്ച് ജില്ലയിൽ ആകെ 16,05,528 വോട്ടര്‍മാര്‍. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍ -8,27,002 പേര്. പുരുഷന്മാര്-7,78,510. പതിനാറ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 1206 പുരുഷന്മാരും 326 സ്ത്രീകളുമടക്കം 1535 പ്രവാസി വോട്ടര്‍മാരാണുള്ളത്. 2,96,552 പേർ (1,54,425 പുരുഷന്മാര്, 1,42,122 സ്ത്രീകള്‍)കന്നിവോട്ടർമാരാണ്. 80 ന് മുകളില്‍ പ്രായമുള്ള 7,09,477 (2,78,373 പുരുഷന്മാര്, 4,31,102 സ്ത്രീകള്‍) വോട്ടര്‍മാരുണ്ട്. ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 1564.
പൂഞ്ഞാര്‍ നിയമസഭ മണ്ഡലത്തിലാണ് കൂടുതല്‍ വോട്ടര്‍മാര്‍ -1,91,582 (പുരുഷന്മാര്-94,840, സ്ത്രീകള്‍-96,742). വൈക്കത്താണ് കുറവ് -1,63,981 (പുരുഷന്മാര് -79,406, സ്ത്രീകള്‍ -84,572, ട്രാന്‍സ്ജെന്‍ഡര്‍-3).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.