സ്വകാര്യ ബസിന് സൈഡ് കൊടുത്തില്ല: കാര്‍യാത്രികരെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

വൈക്കം: സ്വകാര്യ ബസിന് സൈഡ് കൊടുക്കാത്തതിന് കാര്‍യാത്രികരെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. വൈക്കം-തണ്ണീര്‍മുക്കം ബണ്ട് റൂട്ടിലോടുന്ന ആഞ്ഞിലിക്കല്‍ ബസാണ് വൈക്കം ക്ഷേത്രത്തിനടുത്തുവെച്ച് സൈഡ് കൊടുക്കാത്തതിന്​ മുന്നിലുണ്ടായിരുന്ന കാറിനെ അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്യുകയും കാറി​ൻെറ വശത്തേക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്​തു. കാഞ്ഞിരമറ്റം സ്വദേശി അമാനുല്ലയും കുടുംബവും ഇതുസംബന്ധിച്ച്​ വൈക്കം പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അമാനുല്ലയും ഭാര്യയും രണ്ടുകുട്ടികളും ആലപ്പുഴയില്‍നിന്ന്​ കാഞ്ഞിരമറ്റത്തേക്ക് മടങ്ങിവരു​​േ​മ്പാഴാണ്​ സംഭവം. വൈക്കം ക്ഷേത്രത്തിനടുത്ത് തെക്കേനട റോഡില്‍ കാറി​ൻെറ പിറകില്‍ വന്നിരുന്ന ആഞ്ഞിലിക്കല്‍ ബസ് നിരന്തരം ഹോണ്‍ മുഴക്കി. എന്നാല്‍ കഷ്​ടിച്ച് ഒരു ബസിനു മാത്രം പോകാന്‍ കഴിയുന്ന റോഡായതിനാല്‍ വാഹനം ഒതുക്കാന്‍ സ്ഥലമില്ലായിരുന്നു. ഇതു വകവെക്കാതെ അമിതവേഗതയില്‍ സ്വകാര്യബസ് കാറിനെ ഓവര്‍ടേക്ക് ചെയ്​യു. പെട്ടെന്ന് കാറി​ൻെറ വശത്തേക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് കാര്‍ പെട്ടെന്ന് നിർത്തിയപ്പോൾ കാറിലുണ്ടായിരുന്ന ആറു വയസ്സുള്ള കുട്ടിക്ക്​ പരിക്കേറ്റു. സമീപത്തെ മതിലില്‍ ഇടിക്കാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇതു കണ്ടുനിന്ന യാത്രക്കാര്‍ ബസ് ഡ്രൈവറോട് വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.