എലിക്കുളം ക്ഷേത്രത്തിൽ മുപ്പതാംകളം ഉത്സവം ഭക്തിനിർഭരം

എലിക്കുളം: ഭഗവതിക്ഷേത്രത്തിൽ മുപ്പതാംകളം ഉത്സവം ഭക്തിനിർഭരമായി. കോട്ടയം സൗന്ദർരാജ്, തൊടുപുഴ മനോജ്, മായാ മനോജ് എന്നിവർ നാദസ്വരക്കച്ചേരിയും ആനിക്കാട് കൃഷ്ണകുമാറും സംഘവും ചെണ്ടമേളവും അവതരിപ്പിച്ചു. വൈകീട്ട്​ കാഴ്ചശ്രീബലിയിൽ ചോറ്റാനിക്കര സത്യൻ നാരായണമാരാരുടെ പഞ്ചവാദ്യം, ചൊവ്വല്ലൂർ മോഹനവാര്യരുടെ പാണ്ടിമേളം എന്നിവ അരങ്ങേറി. രാത്രി വിളക്കിനെഴുന്നള്ളിപ്പ്, കുരുതി എന്നിവയോടെയാണ് ഉത്സവം സമാപിച്ചത്. KTL VZR 5 Elikulam Temple ചിത്രവിവരണം എലിക്കുളം ഭഗവതിക്ഷേത്രത്തിൽ മുപ്പതാംകളം ഉത്സവത്തിന് ബുധനാഴ്ച രാത്രി നടന്ന കാഴ്ചശ്രീബലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.