വഴിയോര വിശ്രമകേന്ദ്രം തുറന്നു

ഈരാറ്റുപേട്ട: 'ടേക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ടയിൽ നിർമിച്ച രണ്ടാമത്തെ വഴിയോര വിശ്രമകേന്ദ്രം 'വഴിയിടം' പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഈരാറ്റുപേട്ട മുട്ടം കവലയിലാണ് വിശ്രമകേന്ദ്രം. ശുചിത്വമിഷ​ൻെറ നേതൃത്വത്തിൽ എട്ടുലക്ഷം ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷി വിഭാഗക്കാർക്കുമായി പ്രത്യേകം ശുചിമുറികൾ നിർമിച്ചിട്ടുണ്ട്. ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്രമ കേന്ദ്രത്തി​ൻെറ ഉദ്ഘാടനം അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. നഗരസഭാധ്യക്ഷ സുഹ്‌റ അബ്​ദുൽഖാദർ അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ മുഹമ്മദ് ഇല്ല്യാസ്, സുനിത ഇസ്മായിൽ, അനസ് പാറയിൽ പി.എം. അബ്​ദുൽ ഖാദർ ,ഫസിൽ റഷീദ് എന്നിവർ സംസാരിച്ചു. പടം വിശ്രമകേന്ദ്രത്തി​ൻെറ ഉദ്ഘാടനം അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.