ഈരാറ്റുപേട്ട: വേൾഡ് മലയാളി കൗൺസിലും ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷനും ഈരാറ്റുപേട്ട നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന പ്ലാവിൻ തൈ വിതരണ പദ്ധതിക്ക് തുടക്കമായി. ചടങ്ങ് നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മുഹമ്മദ് ഇല്ല്യാസ് അധ്യക്ഷതവഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയമാൻ ജോണി കുരുവിള തൈ വിതരണം ഉദ്ഘാടനം ചെയ്തു. ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ ജോർജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. പാലാ ചാപ്റ്റർ പ്രസിഡൻറ് വി.എം. അബ്ദുല്ല ഖാൻ, ചെയർമാൻ സന്തോഷ് മണർകാട്, കൗൺസിലർമാരായ ഡോ.സഹ്ല ഫിർദൗസ്,അൻസർ പുള്ളോലിൽ,റിയാസ് പ്ലാമൂട്ടിൽ,സുനിത ഇസ്മയിൽ,റിസ്വാന സവാദ്,നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, ഇ.പി. അൻസാരി,സുനിൽ കുമാർ, സെക്രട്ടറി സുമയ്യ ബീവി, ഉണ്ണി കുളപ്പുറം,സന്തോഷ് തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.