പഞ്ചായത്ത് റോഡ്‌: കോൺഗ്രസ് പ്രതിഷേധ മാർച്ച്

കാഞ്ഞിരപ്പള്ളി: പഞ്ചായത്തി​ൻെറ ആസ്തി രജിസ്​റ്ററിൽ ഉൾപ്പെട്ടതും പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നതുമായ തമ്പലക്കാട്- മറ്റത്തിൽപ്പാറ -അമ്പിയിൽ റോഡിലെ ഒരു കിലോമീറ്ററോളം ഭാഗം സ്വകാര്യ വ്യക്തിക്ക് തീറ് നൽകുവാനുള്ള കാഞ്ഞിരപ്പള്ളി പഞ്ചായത്തി​ൻെറ തീരുമാനത്തിന് പിന്നിൽ വൻ സാമ്പത്തിക അഴിമതിയെന്ന്​ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. റോഡ് പഞ്ചായത്ത് വകയാണ് എന്ന പഞ്ചായത്ത് സെക്രട്ടറിയുടെയും പഞ്ചായത്ത് ഉപസമിതിയുടെയും റിപ്പോർട്ടുകൾ നിലനിൽക്കെയാണ് അതെല്ലാം മറികടന്ന് റോഡ് സ്വകാര്യ വ്യക്തിയുടേതാണെന്ന നിലപാട് ഭൂരിപക്ഷാഭിപ്രായ പ്രകാരം ഭരണസമിതി കൈക്കൊണ്ടത്. ഇതി​ൻെറ പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളാണുള്ളത്. പഞ്ചായത്ത് തീരുമാനത്തിനെതിരെ തമ്പലക്കാട്ട് നടക്കുന്ന ജനകീയ സമരത്തെ പിന്തുണക്കാനും പ്രക്ഷോഭ പരിപാടികളുടെ ആദ്യ ഘട്ടമായി ചൊവ്വാഴ്ച രാവിലെ 10ന്​ ബഹുജനങ്ങളെ അണിനിരത്തി പേട്ടക്കവലയിൽനിന്ന്​ പഞ്ചായത്ത് കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്താനും മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചതായി മണ്ഡലം പ്രസിഡൻറി​ൻെറ ചുമതല വഹിക്കുന്ന റോണി കെ.ബേബി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.