പഴയിടം കോസ്​വേയിൽ കൈവരികൾ; വെള്ളം കൂടിയാൽ എടുത്തമാറ്റാം

p2 lead 20 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്​ പൊൻകുന്നം: പ്രളയത്തിൽ തകർന്ന പഴയിടം കോസ്‌വേയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. എടുത്തുമാറ്റാവുന്ന കൈവരികളാണ് പാലത്തിൽ സ്ഥാപിക്കുന്നത്. മഴ ശക്തമായി ആറ്റിൽ വെള്ളമുയരുമ്പോൾ കൈവരികൾ എടുത്തുമാറ്റാൻ കഴിയും. വെള്ളത്തി​ൻെറ ഭീഷണി മാറുമ്പോൾ ഇവ തിരികെ ഘടിപ്പിക്കാവുന്ന ലളിതമായ സംവിധാനമാണ് ഒരുക്കുന്നത്. കോസ്‌വേയിൽ കൈവരി സ്ഥാപിക്കാനും അറ്റകുറ്റപ്പണിക്കുമായി 20 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത് ബ്രിഡ്​ജ് വിഭാഗം കാഞ്ഞിരപ്പള്ളി സബ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സിസിലി ജോസഫ് പറഞ്ഞു. പാലത്തി​ൻെറ മുകൾ ഭാഗം കോൺക്രീറ്റ് പ്ലാസ്​റ്ററിങ് നടത്തിയിട്ടുണ്ട്. ചിറക്കടവ്, മണിമല, എരുമേലി എന്നീ മൂന്നു പഞ്ചായത്തുകളുടെ അതിർത്തിയിൽ മണിമലയാറി​ൻെറ കുറുകെ തീരത്തിന് സമാന്തരമായി 1967ൽ നിർമിച്ചതാണ് കോസ്‌വേ. മണിമലയാർ കവിഞ്ഞൊഴുകുന്നതോടെ കോസ്‌വേ വെള്ളത്തിലാകുന്നത്​ പതിവാണ്​. പാലം ഉയർത്തി പുനർനിർമിക്കണം എന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. KTL VZR 1 Pazhayidam Cosway ചിത്രവിവരണം പഴയിടം കോസ്​വേ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.