വാഴൂർ: ക്ഷീര-മൃഗസംരക്ഷണ മേഖലകളിൽ സംയോജിത വികസന പദ്ധതികൾ നടപ്പാക്കി വാഴൂർ ഗ്രാമപഞ്ചായത്ത്. ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി, കാലിത്തീറ്റ വിതരണം, കറവപ്പശു വിതരണം ,ആട് വളർത്തൽ പദ്ധതി, മുട്ടകോഴി വിതരണം, കാലിത്തൊഴുത്ത് നിർമാണം, ആട്ടിൻകൂട് നിർമാണം, മുയൽ വളർത്തൽ പദ്ധതി തുടങ്ങി വിവിധ പദ്ധതികൾക്കാണ് ഗ്രാമപഞ്ചായത്ത് രൂപംനൽകിയിരിക്കുന്നത്. ക്ഷീരകർഷകർക്ക് പാലിനു സബ്സിഡി അനുവദിക്കാൻ 17 ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. 10 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വിഹിതവും രണ്ട് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും അഞ്ച് ലക്ഷം രൂപ ജില്ല പഞ്ചായത്ത് വിഹിതവും ഉൾപ്പെടെയാണ് 17 ലക്ഷം രൂപ സബ്സിഡിയായി നൽകുന്നത്. ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം 15 ലക്ഷം രൂപയുടെ പദ്ധതി പൂർത്തിയായി. മുട്ടക്കോഴി വിതരണത്തിന് 3,50,000രൂപയുടെ പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്. ജനുവരി പകുതിയോടെ മുട്ടക്കോഴി വിതരണം പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.