ഈരാറ്റുപേട്ട : ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരം നടത്തി. ന്യൂനപക്ഷ കമീഷനും ഹൈകോടതിയുടെയും താലൂക്ക് ആശുപത്രിക്ക് അനുകൂലമായി ഉത്തരവിറക്കിയിട്ടും അധികാരികൾ മുഖംതിരിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു അഞ്ചാംഘട്ട പ്രക്ഷോഭം. ശനിയാഴ്ച വൈകീട്ട് ആരംഭിച്ച സമരം ഞായറാഴ്ച രാവിലെ ഒമ്പതിന് സമാപിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സണ്ണി മാത്യു രാപകൽ സമരം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഫിർദൗസ് റഷീദ് അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ.കെ.എം. സാദിഖ്, മുനിസിപ്പൽ സെക്രട്ടറി യൂസുഫ് ഹിബ, നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ. വി.എം. ഇൽയാസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഡോ. സഹില ഫിർദൗസ്, കൗൺസിലർ എസ്.കെ. നൗഫൽ, മഹല്ല് ഭാരവാഹികളായ പി.ഇ. മുഹമ്മദ് സക്കീർ ,പി.എസ് ഷെഫീഖ്, കെ.ഇ. പരീത്, മുൻ നഗരസഭ ചെയർമാൻമാരായ ടി.എം.റഷീദ്, വി.എം.സിറാജ്, നിസാർ കുർബാനി കെ.എ മുഹമ്മദ് ഹാഷിം , ലത്തിഫ് വെള്ളൂപറമ്പ് ,പി.എച്ച് നൗഷാദ് സബീർ കുരുവിനാൽ, പി.എ. മുഹമ്മദ് ഇബ്രാഹിം, എം. സെയ്ഫുദ്ദീൻ , മാഹീൻ തലപ്പള്ളി , അമീൻപിട്ടയിൽ , ഹാഷിംപുളിക്കിൽ ,പി.എസ്. മാഹീൻ, ജനകീയ വികസന ഫോറം സെക്രട്ടറി ഷരീഫ് പൊന്തനാൽ, മന്തയിൽ സൈനുള്ള, കെ.പി. താഹ, പി.കെ. മുഹമദ് ഷാഫി, റഷീദ് വടയാർ, വുമൺസ് ജസ്റ്റിസ് ഫോറം പ്രതിനിധി ഹസീന ടീച്ചർ , വി.എം സലിം, പി.എ യൂസുഫ് , വി.എം ഷെഹീർ അർഷദ് പി.അഷ്റഫ് , ആബിദ് കൊല്ലംപറമ്പ് എന്നിവർ സംസാരിച്ചു. പടം ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഇരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാപകൽ സമരം ജില്ല പ്രസിഡൻറ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.