തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ചങ്ങനാശ്ശേരി: തെങ്ങുകയറ്റ യന്ത്രത്തിൽ കാൽകുടുങ്ങി തലകീഴായി കിടന്നയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തുരുത്തി പ്ലാമൂട്ടിൽ തെങ്ങുകയറ്റ മെഷീൻ ഉപയോഗിച്ച് കയറിയ മലകുന്നം പുത്തൻ പുരയ്ക്കൽ മുരുകനാണ്​ (49) അപകടത്തിൽപ്പെട്ടത്​. ഞായറാഴ്ച തേങ്ങ ഇടുന്നതിനിടെ പുറകിലേക്ക്​ മറിഞ്ഞ് മെഷീനിൽ കാല് ഉടക്കി തലകീഴായി വീഴുകയായിരുന്നു. 50 അടിയോളം ഉയരത്തിൽ അകപ്പെട്ട് ഏതുസമയവും താഴെ വീഴും എന്ന അവസ്ഥയിൽ ആയിരുന്നു മുരുകനെന്ന് ഫയർഫോഴ്സ് പറഞ്ഞു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ചങ്ങനാശ്ശേരി അഗ്നി രക്ഷാസേന റോപ്പി​ൻെറയും ലാഡറി​ൻെറയും സഹായത്തോടെ സുരക്ഷിതമായി താഴെയെത്തിച്ച് സേനാ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. സ്​റ്റേഷൻ ഓഫിസർ സജിമോൻ ടി. ജോസഫ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. KTL CHR 5 Fire force തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങി തലകീഴായി കിടന്നയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.