കാഞ്ഞിരപ്പള്ളിയില്‍ ആശങ്ക നിറച്ച്​ പൊലീസിന്റെ മോക്ഡ്രില്‍

കാഞ്ഞിരപ്പള്ളി: പേട്ട കവലയിൽ ഗുരുതര സംഭവം നടക്കുന്നു. അടിയന്തരമായി സ്ഥലത്തെത്താൻ ഡിവിഷനു കീഴിലുള്ള പൊലീസ്‌ സ്​റ്റേഷനുകളിലെ എസ്.എച്ച്​.ഒമാർക്ക്​ നിർദേശം. മിനിറ്റുകൾക്കകം കവല നിറയെ പൊലീസ്​. വന്‍ കുറ്റവാളികള്‍ കാഞ്ഞിരപ്പള്ളിയിലേക്ക് എത്തുന്നുവെന്ന്​ പല കഥകൾ പരക്കുന്നു. കവലയിലെയും പരിസരത്തെയും വ്യാപാരികളും താമസക്കാരും ഭീതിയിൽ. രാവിലെ 11ഓടെ ഡിവൈ.എസ്.പി സി. ബാബുക്കുട്ടൻ സംഘടിപ്പിച്ച മോക്​ഡ്രില്ലാണ്​ നാടിനെ ആശങ്കയിലാക്കിയത്. മോക്​ഡ്രിൽ ആണെന്ന് ഡിവൈ.എസ്.പി അറിയിച്ചതോടെയാണ് നാട് ശ്വാസം വിട്ടത്​. പ്രദേശത്ത് വലിയ പ്രശ്‌നമുണ്ടായാല്‍ അടിയന്തരമായി പൊലീസിനു എങ്ങനെ എത്തി ചേരാമെന്നായിരുന്നു പരിശോധന. മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, പൊന്‍കുന്നം സ്​റ്റേഷനുകളില്‍നിന്ന്​ പൊലീസ് എത്തിയിരുന്നു. മുണ്ടക്കയം സി.ഐ കൂട്ടിക്കല്‍ ഭാഗത്തു ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് അടിയന്തരമായി എത്താന്‍ നിർദേശം കിട്ടിയത്. 20 മിനിറ്റിനുള്ളില്‍ ഓടിയെത്താനായി. എരുമേലി പൊലീസ്​ 30 മിനിറ്റുകള്‍ക്കുള്ളില്‍ എത്തി. ദുരന്തവും ഗുരുതര സംഭവങ്ങളും ഉണ്ടായാല്‍ എങ്ങനെ അതിജീവിക്കാനാകുമെന്ന പരീക്ഷണം വിജയകരമായതായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സി. ബാബുക്കുട്ടന്‍ പറഞ്ഞു. KTL Police Mopdrill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.