കടപ്ലാമറ്റം മാവേലി സ്റ്റോർ പുതിയ കെട്ടിടത്തിലേക്ക്; ഉദ്ഘാടനം നാളെ

കോട്ടയം: കടപ്ലാമറ്റം മാവേലി സ്റ്റോറിന്‍റെ പ്രവർത്തനം ശനിയാ​ഴ്ച മുതൽ നവീകരിച്ച പുതിയ കെട്ടിടത്തിൽ ആരംഭിക്കുന്നു. പ്രവർത്തനോദ്ഘാടനം വൈകീട്ട് 5.30ന്​ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിക്കും. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. കടപ്ലാമറ്റം മാവേലി സ്റ്റോർ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഔട്ട്​ലെറ്റുതല ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും. മെഡിക്കൽ ഓഫിസർ നിയമനം കോട്ടയം: പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. എം.ബി.ബി.എസ് ഡിഗ്രിയും രജിസ്‌ട്രേഷനുമാണ് അടിസ്ഥാന യോഗ്യത. ലഹരി വിമോചന കേന്ദ്രത്തിലോ സൈക്യാട്രി വിഭാഗത്തിലോ ജോലി പരിചയമുള്ളവർക്ക് മുൻഗണന. മാസ പ്രതിഫലം 51,600 രൂപ. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തിരിച്ചറിയൽ രേഖയും സഹിതം 28ന് രാവിലെ 10ന് കോട്ടയം ജനറൽ ആശുപത്രി എൻ.എച്ച്.എം കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്-ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കണം. വെള്ളക്കരം: ബില്ല് ഇനി എം.എം.എസായി മൊബൈൽ ഫോണിലെത്തും കോട്ടയം: കേരള വാട്ടർ അതോറിറ്റിയിൽ ഇനിമുതൽ അച്ചടിച്ച വെള്ളക്കര ബില്ലുകൾ ഇല്ല. പകരം വാട്ടർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സന്ദേശമായിട്ടായിരിക്കും ബില്ലുകൾ ലഭിക്കുക. വിശദാംശങ്ങൾ സന്ദേശത്തോടൊപ്പമുള്ള ലിങ്കിലൂടെയും വാട്ടർ അതോറിറ്റി വെബ് പോർട്ടലിലൂടെയും ലഭിക്കും. വാട്ടർ അതോറിറ്റി റവന്യൂ വിഭാഗത്തിന്‍റെ സേവനം പൂർണമായും കടലാസുരഹിതമാക്കുന്നതിന്‍റെയും ഹരിതചട്ടം പാലിക്കുന്നതിന്‍റെയും ഭാഗമായാണ് നടപടി. വെബ് പോർട്ടൽ വഴിയും ഗൂഗിൾപേ, ഫോൺ പേ തുടങ്ങിയ യു.പി.ഐ പ്ലാറ്റ് ഫോം വഴിയും ബില്ലുകൾ അടക്കാം. വാട്ടർ അതോറിറ്റി ഓഫിസിൽ ഫോൺനമ്പർ നൽകാത്ത ഉപഭോക്താക്കൾക്ക് https://epay.kwa.kerala.gov.in എന്ന പോർട്ടൽ വഴിയും വാട്ടർ അതോറിറ്റി ഓഫിസുമായി നേരിട്ട് ബന്ധപ്പെട്ടും ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാമെന്ന് എക്‌സി.എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.