കോട്ടയം: നഗരത്തിലെ റോഡരികുകളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന കൊടിമരങ്ങൾ നീക്കം ചെയ്തു. കോട്ടയം നഗരസഭയും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് നീക്കം ചെയ്തത്. കോട്ടയം ചന്തക്കവല, കോഴിച്ചന്ത, മാർക്കറ്റ്, അനുപമ തിയറ്റർ, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലെ കൊടിമരങ്ങളാണ് നീക്കം ചെയ്തത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരുടെ യൂനിയനുകൾ സ്ഥാപിച്ച കൊടിമരങ്ങൾ തൊഴിലാളികൾ തന്നെ അഴിച്ചുമാറ്റി. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ലോറിയുമായി എത്തിയാണ് നഗരസഭ ജീവനക്കാർ കൊടിമരങ്ങൾ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസം മൂലവട്ടം ദിവാൻ കവല പ്രദേശത്തെ ഇന്ദിര ഗാന്ധിയുടെ സ്തൂപവും കൊടിമരങ്ങളും നീക്കം ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടിയും. സംസ്ഥാനത്തെ പാതയോരങ്ങളിൽ കൊടിമരങ്ങളും സ്തൂപങ്ങളും നീക്കംചെയ്യണമെന്ന് നേരത്തേ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോൾ കോട്ടയത്തും നടപടി ഉണ്ടായിരിക്കുന്നത്. വരുംദിവസങ്ങളിലും നടപടി തുടരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.