കെ-റെയിൽ: പ്രതിഷേധ കുറ്റിനാട്ടൽ സമരം നടത്തി

വൈക്കം: യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക്​ നടത്തിയ കെ-റെയിൽ പ്രതിഷേധ കുറ്റിനാട്ടൽ സമരം സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ പി.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സോണി സണ്ണി, ജില്ല സെക്രട്ടറി വി. അനൂപ് വിജയൻ, ജോൺ ജോസഫ്, അക്ഷയ് ശങ്കർ, ക്രിസ്റ്റിൻ ജോർജ്, കെ.കെ. വിശാൽ, ആദിത്യ ശങ്കർ, അരുൺ പൂണിത്തറ, സജി സദാനന്ദൻ എന്നിവർ പങ്കെടുത്തു. പടം: യൂത്ത് കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക്​ നടത്തിയ കെ-റെയിൽ പ്രതിഷേധ കുറ്റിനാട്ടൽ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.