കോട്ടയം: കാത്തുകാത്തിരുന്ന് ഒടുവിൽ തിരുനക്കര ബസ് സ്റ്റാൻഡിൽ താൽക്കാലിക കാത്തിരിപ്പുകേന്ദ്രത്തിന്റെ പണി തുടങ്ങി. കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ ഇരുമ്പ്പൈപ്പുകൾ ഇറക്കി. ശനിയാഴ്ച പണി ആരംഭിക്കും. 15 മീറ്റർ നീളത്തിൽ രണ്ടു ഭാഗങ്ങളായാണ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നത്. ഡിവൈഡറും സ്ഥാപിക്കും. ഒരു മാസത്തിനകം നിർമാണപ്രവൃത്തികൾ പൂർത്തിയാക്കണം.
മൈതാനത്ത് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തത് യാത്രക്കാരെ വല്ലാതെ വലച്ചിരുന്നു. മഴയും വെയിലുമേറ്റാണ് യാത്രക്കാർ നിന്നിരുന്നത്. നഗരസഭ ടെൻഡർ വിളിച്ച് കാത്തിരിപ്പുകേന്ദ്രം പണിയുമ്പോൾ കാലതാമസം വരുമെന്നതു ചൂണ്ടിക്കാട്ടിയാണ് സ്പോൺസറെ കണ്ടെത്തിയത്. ഫലത്തിൽ ഏറെ കാലതാമസം വരികയും ചെയ്തു. കഴിഞ്ഞ മാസം എട്ടിനു ചേര്‍ന്ന കൗൺസിൽ യോഗത്തിൽ പത്തുദിവസത്തിനകം പണി ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നടപ്പായില്ല. സ്പോൺസറുമായി കരാർ ഒപ്പിട്ടെങ്കിലും നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് പുറത്തുവന്നതോടെ അധികൃതർ അതിനുപിറകിലാവുകയും ചെയ്തു. നഗരത്തിലെ സ്വർണവ്യാപാരിയാണ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ കരാർ എടുത്തിട്ടുള്ളത്.
വൈദ്യുതി ചാര്‍ജ് നിര്‍മാണ ഏജന്‍സി തന്നെ വഹിക്കണം. 11 മാസത്തേക്കാണ് കരാര്‍. പ്രതിവര്‍ഷം നാലുലക്ഷം രൂപ ഡെപ്പോസിറ്റായി ഏജന്‍സി നഗരസഭക്ക് നല്‍കണം. ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചതിനു പിന്നാലെ ഏറെ വിവാദങ്ങള്‍ക്കു ശേഷമാണ് സ്റ്റാൻഡില്‍ ബസ് കയറാന്‍ അനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.