പൊൻകുന്നം: ബി.എസ്.എൻ.എൻ കസ്റ്റമർ കെയർ കെട്ടിടം കാടിനു നടുവിൽ. കെട്ടിടത്തിനു ചുറ്റുമുള്ള കാട് കൈകൊണ്ട് വകഞ്ഞുമാറ്റി വേണം കസ്റ്റമർ കെയർ യൂനിറ്റിൽ പ്രവേശിക്കാൻ. ഇതിനു പുറമെ കാടുപോലെ വളർന്ന് പന്തലിച്ചുനിൽക്കുന്ന ഇലച്ചെടികൾ സംരക്ഷിക്കാനോ പരിപാലിക്കാനോ ആളില്ലാത്ത അവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നു.
ടൗൺഹാൾ റോഡിലെ ബി.എസ്.എൻ.എൽ ടവർ കെട്ടിടത്തിന്റെ അവസ്ഥയാണിത്. കെട്ടിടത്തിന്റെ പരിസരം ഇലച്ചെടികൾ കാടുപോലെ കയറിക്കിടക്കുന്നത് ഉദ്യോഗസ്ഥർ ആരും ശ്രദ്ധിക്കാത്ത അവസ്ഥയിലാണ്. റോഡിൽനിന്നുമുള്ള കാവാടംപോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. ഇഴജന്തുക്കളും മറ്റും കാടിനുള്ളിലുണ്ട്. വളരെ പഴക്കമുള്ള കെട്ടിടം ജീർണാവസ്ഥയിലാണ്. റോഡിൽനിന്ന് കെട്ടിടത്തിലേക്ക് കയറുന്ന ഭാഗത്ത് മാസങ്ങളായി മാലിന്യം കിടക്കുന്ന സ്ഥിതിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.