ഇന്ധന വിലവർധന: കെ.എസ്‌.ആർ.ടി.സി ജീവനക്കാർ ധർണ നടത്തി

കോട്ടയം: ഇന്ധന വിലവർധനക്കെതിരെയും ബൾക്ക് പർച്ചേസർ എന്ന നിലയിൽ ഡീസലിന് കോർപറേഷൻ പൊതുവിപണിയിലേതിനെക്കാൾ 27.88 രൂപ അധികം നൽകണമെന്നതിൽ പ്രതിഷേധിച്ചും കെ.എസ്‌.ആർ.ടി.സി ജീവനക്കാർ കേന്ദ്രസർക്കാർ ഓഫിസുകൾക്കു മുന്നിൽ ധർണ നടത്തി. കെ.എസ്‌.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ ബി.എസ്‌.എൻ.എൽ ഓഫിസിനുമുന്നിലാണ്‌ ധർണ നടത്തിയത്‌. കോട്ടയം ഡിപ്പോയിൽനിന്ന്‌ പ്രകടനമായാണ്‌ ജീവനക്കാർ ധർണക്കെത്തിയത്‌. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​ പി.ജെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുനിൽ തോമസ്, അസോസിഷേയൻ സംസ്ഥാന സെക്രട്ടറി ആർ. ഹരിദാസ്, ജില്ല പ്രസിഡന്‍റ്​ പി.ബി. ബിനോയി, ജില്ല സെക്രട്ടറി എം.കെ. ആശേഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ. മഞ്ജുമോൾ എന്നിവർ സംസാരിച്ചു. ജില്ലയിലെ ഏഴ് യൂനിറ്റുകളിൽനിന്നായി നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. അനധികൃത പടക്കശേഖരം പിടിച്ചെടുത്തു കോട്ടയം: വെള്ളൂര്‍ വാമനസ്വാമി ക്ഷേത്രത്തിനടുത്തുനിന്ന്​ അനധികൃത വിൽപനക്ക്​ സൂക്ഷിച്ച പടക്കശേഖരം പൊലീസ്​ പിടിച്ചെടുത്തു. വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് വെള്ളൂര്‍ എസ്.എച്ച്.ഒ എ. പ്രസാദി‍ൻെറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്​ പടക്കശേഖരം പിടിച്ചെടുത്തത്​. വെള്ളൂര്‍ പുതുവല്‍വൈപ്പേലില്‍ സിയാദിനെ പൊലീസ്​ സംഘം കസ്റ്റഡിയിലെടുത്തു. എസ്​.ഐ കെ.ജെ. ലാലു, എ.എസ്.ഐ രാംദാസ്, സി.പി.ഒ സജീഷ്, ഹോംഗാര്‍ഡ് ബിജുമോന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.