കൃഷിനശിച്ച പാടശേഖരം എം.പി സന്ദർശിച്ചു

ചങ്ങനാശ്ശേരി: കനത്ത മഴയിൽ കൃഷിനശിച്ച കുറിച്ചി, വാഴപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു. കാവാലിക്കര, ഓടേറ്റി വടക്ക്, ഇരത്തറ ഇഞ്ചത്തുരുത്ത്, മുട്ടത്തുകടവ് പാടശേഖരങ്ങളിലെത്തിയ എം.പി കർഷകരെ നേരിൽകണ്ട് അവരുടെ പ്രശ്നങ്ങളും നാശനഷ്ടങ്ങളും വിലയിരുത്തി. നെൽകർഷകരുടെ പ്രശ്നങ്ങൾ കേന്ദ്രകൃഷി മന്ത്രാലയത്തിന് മുന്നിൽ അവതരിപ്പിക്കുമെന്ന് ഉറപ്പുനൽകി. കൃഷിനാശവും വിളനാശവും വലിയതോതിൽ സംഭവിക്കുന്ന പാടശേഖരങ്ങളിൽ കർഷകർ കൃഷിയിൽനിന്ന്​ പിന്മാറുന്ന അവസ്ഥയാണ്​. സർക്കാറും കൃഷിവകുപ്പും കാർഷികസമൂഹത്തെയും കൃഷിയെയും പൂർണമായി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. KTL CHR 2 MP മഴമൂലം കൃഷി നശിച്ച വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരുത്ത് ഓടേറ്റി തെക്ക് പാടശേഖരം സന്ദർശിക്കാൻ എത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് കർഷകർ വിവിധ വിഷയങ്ങൾ ഉന്നയിച്ച്​ നിവേദനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.