'കർഷകർക്ക്​ അടിയന്തരമായി നഷ്ടപരിഹാരം നൽകണം'

കടുത്തുരുത്തി: വേനൽമഴ കുട്ടനാട്ടിലെ കാർഷികമേഖലയിൽ കനത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണെന്ന്​ കുട്ടനാട് സംയുക്തസമിതി ആവശ്യപ്പെട്ടു​. സ്വർണം പണയംവെച്ചും ബാങ്കുകളിൽനിന്ന്​ കടമെടുത്തും നെൽകൃഷി നടത്തിയ കർഷകരുടെ വിളകൾ മഴയിൽ തകർന്നടിഞ്ഞും കൊയ്ത്തുമെഷീൻ ഇറക്കാൻ കഴിയാത്ത സാഹചര്യത്തിലുമാണ്​. തണ്ണീർമുക്കം ബണ്ടും ഓരുമുട്ടുകളും യഥാസമയം തുറക്കാത്തതിനാൽ മഴമൂലമുണ്ടായ അധികജലം ഒഴുകിപ്പോകാനുള്ള സാധ്യത തടസ്സപ്പെട്ടതാണ് കൃഷിനാശത്തിനിടയായത്. അവശേഷിക്കുന്ന കൃഷി സംരക്ഷിക്കാൻ ഉടൻ തണ്ണീർമുക്കം ബണ്ടും ഓരുമുട്ടുകളും തുറന്നുവിടണം. കർഷകർക്ക് അടിയന്തര സഹായം നൽകിയും കാർഷിക കടങ്ങൾ റദ്ദ്​ ചെയ്തും കുട്ടനാട്ടിലെ കാർഷിക മേഖല സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. കുട്ടനാട് സംയുക്തസമിതി ചെയർമാൻ കെ. ഗുപ്തൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡോ. കെ.ടി. റെജികുമാർ, എൻ.കെ. കുമാരൻ, പി. പുഷ്കരൻ, കെ.കെ. മണിലാൽ, ലേഖ കാവാലം, പ്രവീൺ കെ. മോഹൻ, പി.സി. ബേബി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.