സര്‍ക്കാര്‍ ഓഫിസുകള്‍ വാടക കെട്ടിടത്തില്‍; അനാഥമായി വില്ലേജ് ഓഫിസ് കെട്ടിടം

മുണ്ടക്കയം: സര്‍ക്കാര്‍ ഓഫിസുകള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോൾ അനാഥമായി കിടക്കുകയാണ്​ ഇവിടെ ഒരു വില്ലേജ്​ ഓഫിസ്. മുണ്ടക്കയം-എരുമേലി റോഡിൽ​ വരിക്കാനിയില്‍ എരുമേലി വടക്ക് വില്ലേജ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് നാളുകളായി വെറുതെകിടക്കുന്നത്. ഓഫിസ് സ്മാര്‍ട്ട് വില്ലേജായി പ്രഖ്യാപിച്ചതോടെ അമരാവതിയില്‍ പുതിയ കെട്ടിടം നിര്‍മിച്ച് അവിടേക്ക് മാറ്റിയിരുന്നു. ഇതോടെ എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടം ഉപയോഗശൂന്യമായി. സബ് ട്രഷറി പോലെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ വാടക കെട്ടിടത്തിലാണ്​. നിലവില്‍ കൂട്ടിക്കല്‍ റോഡിലെ കെട്ടിടത്തില്‍ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന സബ് ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനെത്തുന്ന വയോജനങ്ങള്‍ രണ്ടാംനിലയില്‍ എത്തുന്നത് ദുരിതം സഹിച്ചാണ്. ഈ സാഹചര്യത്തില്‍ റോഡരികില്‍ എല്ലാ സൗകര്യവും ഉള്ള കെട്ടിടം ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്​. KTL WBL VILLAGE OFFICE BUILDING പൂട്ടിക്കിടക്കുന്ന പഴയ വില്ലേജ് ഓഫിസ് കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.