കെ-റെയിൽ പ്രതിഷേധ മാർച്ച്‌

പാലാ: യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കെ-റെയിൽ വേണ്ട, കേരളം മതി' മുദ്രാവാക്യം ഉയർത്തി പ്രതിഷേധ മാർച്ച്‌ നടത്തി. ളാലം പാലം ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച്​ സിവിൽസ്റ്റേഷൻ പടിക്കൽ പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളും ഉണ്ടായി. പ്രവർത്തകർ പ്രതിഷേധ സർവേക്കല്ല് സിവിൽ സ്റ്റേഷൻ പടിക്കൽ സ്ഥാപിച്ചു. തുടർന്ന് നടന്ന യോഗം ഡി.സി.സി വൈസ് പ്രസിഡന്‍റ്​ അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്‍റ്​ അഡ്വ. ജേക്കബ് അൽഫോൺസ ദാസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി റോബി തോമസ്, ജില്ല സെക്രട്ടറിമാരായ തോമസ്​കുട്ടി മുക്കാല, ആന്‍റോച്ചൻ ജയിംസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.