എൻ.കെ. പ്രേമചന്ദ്രന്​ സുകുമാർ അഴിക്കോട് തത്ത്വമസി പുരസ്‌കാരം

കോട്ടയം: ഡോ. സുകുമാർ അഴീക്കോട്​ തത്ത്വമസി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2019-20​ ലെ പുരസ്കാരത്തിന്​ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും 2021-22ലേതിന്​ മാധ്യമപ്രവർത്തകനും കവിയുമായ സുബീഷ്​ തെക്കൂട്ടുമാണ്​ അർഹരായത്​. ​11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2021-22ലെ സാഹിത്യ പുരസ്​കാരങ്ങൾക്ക്​ അശോകൻ മറയൂർ (കവിത), ഗോപകുമാർ തെങ്ങമം (നോവൽ), ആർ. ജെ.തീർഥ (ഇംഗ്ലീഷ് നോവൽ), മെർലിൻ റീന (നവാഗത പ്രതിഭ) എന്നിവർ അർഹരായി. മണികണ്ഠൻ പോൽപറമ്പത്തിനാണ്​ (കവിത, വര, നിരൂപണം) തത്ത്വമസി -ജ്യോതിർഗമയ പുരസ്‌കാരം. ഡോ.ഓമന ഗംഗാധരൻ, ഡോ. സരസ്വതി ഷംസുദ്ദീൻ, വിജയകുമാരി, മിനു പ്രേം, സുഗത പ്രമോദ്, പ്രഫ. വി.ഹർഷകുമാർ എന്നിവർക്ക്​ സമഗ്ര സംഭാവനക്കുള്ള അവാർഡുകളും നൽകുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഈമാസം14ന് ​കൊല്ലം പബ്ലിക്​ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.