കുമളി: സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച . കേന്ദ്ര ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ ഗുൽഷൻ രാജിന്‍റെ നേതൃത്വത്തിലെ സമിതിയിൽ മുമ്പ് കേരളത്തിന്‍റെ ജലവിഭവ വകുപ്പ് സെക്രട്ടറി ടി.കെ. ജോസ്, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന എന്നിവരാണ് അംഗങ്ങളായി ഉണ്ടായിരുന്നത്. ഇടക്കാലത്തുണ്ടായ സുപ്രീംകോടതി നിർദേശത്തെതുടർന്ന് മൂന്നംഗ സമിതി സാങ്കേതിക വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി അഞ്ചംഗ സമിതിയാക്കി വിപുലപ്പെടുത്തി. ഉന്നതാധികാര സമിതിയിലേക്ക് കാവേരി സെൽ ചീഫ് എൻജിനീയർ സുബ്രഹ്മണ്യത്തിനെ തമിഴ്നാടും ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ അലക്സ് വർഗീസിനെ കേരളവും നിയോഗിച്ചു. വിപുലപ്പെടുത്തിയ അഞ്ചംഗ ഉന്നതാധികാര സമിതിയുടെ ആദ്യ സന്ദർശനമാണ് തിങ്കളാഴ്ച നടക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് എന്ത് തീരുമാനമെടുക്കാനും ഉന്നതാധികാര സമിതിക്ക് അധികാരം നൽകിയ ശേഷമുള്ള സന്ദർശനമാണ് ഇപ്പോൾ നടക്കുന്നത്. .......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.