മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ജില്ലയില്‍ വിതരണം ചെയ്തത് 12.38 കോടി

കോട്ടയം: ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്​ 12,38,67,500 രൂപ ചികിത്സസഹായം നൽകിയതായി കലക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 2021 മേയ് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കണക്കാണിത്. 10,316 പേര്‍ക്കാണ് സഹായം ലഭ്യമാക്കിയത്. ഇതിനുപുറമെ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള സഹായവും നൽകിവരുന്നു. ഈ ഇനത്തിൽ 7. 35 ലക്ഷം രൂപ വിതരണം ചെയ്തു. 147 ബി.പി.എല്‍ കുടുംബത്തിന്​ പ്രതിമാസം 5000 രൂപ വീതമാണ് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.