ഇന്ന്​ 41 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

കോട്ടയം: ജില്ലയിൽ വെള്ളിയാഴ്ച 41 കേന്ദ്രത്തിൽ വാക്‌സിൻ നൽകുമെന്ന്​ കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 11 കേന്ദ്രത്തിൽ കുട്ടികൾക്കും 30 കേന്ദ്രത്തിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈനായി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാം. 15 (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ: ചങ്ങനാശ്ശേരി ജനറൽ ആശുപത്രി, കുമരകം സാമൂഹിക ആരോഗ്യകേന്ദ്രം, കുറവിലങ്ങാട് താലൂക്ക് ആശുപത്രി, കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം, മുണ്ടൻകുന്ന് കുടുംബാരോഗ്യകേന്ദ്രം, നിലക്കൽ പള്ളി ഹാൾ, തിടനാട് പഞ്ചായത്ത് ഓഡിറ്റോറിയം, തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യകേന്ദ്രം, ടി.വി പുരം പ്രാഥമിക ആരോഗ്യകേന്ദ്രം, ഉദയനാപുരം പ്രാഥമിക ആരോഗ്യകേന്ദ്രം, വെള്ളൂർ പ്രാഥമിക ആരോഗ്യകേന്ദ്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.