കോട്ടയം: ജില്ലയിൽ എക്സൈസും പൊലീസും വനംവകുപ്പും നടത്തിയ പരിശോധനയിൽ മൂന്നുമാസത്തിനിടെ പിടികൂടിയത് 23.69 കിലോ കഞ്ചാവ്. എക്സൈസും പൊലീസും വനംവകുപ്പും ചേർന്ന് 103 പരിശോധനകളും എക്സൈസ് വകുപ്പ് 3426 പരിശോധനകളും നടത്തി. കലക്ട്രേറ്റിൽ നടന്ന ജില്ല ജനകീയ കമ്മിറ്റി യോഗത്തിൽ എക്സൈസ് ഡെപ്യൂട്ടി കമീഷണർ ആർ. ജയചന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
ഒരു കഞ്ചാവ് ചെടി, 52 ഗ്രാം ഹെറോയിൻ, 200 ഗ്രാം ബ്രൗൺ ഷുഗർ, 15 ഗ്രാം ഹാഷിഷ് ഓയിൽ, 517 മില്ലീഗ്രാം എം.ഡി.എം.എ, 5.71 ഗ്രാം മെത്താംഫിറ്റമിൻ, 26.85 ഗ്രാം നൈട്രോസെപാം, 40 മില്ലീ ലിറ്റർ മെഫെന്റർമിൻ സൾഫേറ്റ് എന്നിവയും പിടിച്ചെടുത്തു. 949.72 ലിറ്റർ വിദേശമദ്യം, 15.10 ലിറ്റർ ചാരായം, 1125 ലിറ്റർ വാഷ്, 18.85 ലിറ്റർ അനധികൃതമദ്യം, 81.05 ലിറ്റർ ബിയർ, 88 ലിറ്റർ കള്ള്, 108.12 കിലോ പുകയില ഉൽപ്പന്നങ്ങൾ, 12 വാഹനങ്ങൾ എന്നിവയും വിവിധ പരിശോധനകളിലായി കെണ്ടടുത്തു. 519 അബ്കാരി കേസും 301 എൻ.ഡി.പി.എസ് കേസും 2056 കോട്പ കേസുകളും രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. 807 പേരെ അറസ്റ്റ് ചെയ്തു. കോട്പ പിഴയിനത്തിൽ 4.11 ലക്ഷം രൂപ ഈടാക്കി. യോഗത്തിൽ അഡീഷനൽ ജില്ല മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന എം. അമൽമഹേശ്വർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.