ആ​ശു​പ​ത്രി വ​ള​പ്പി​​ലെ മ​ണ്ണു​മ​ല​യും താ​ഴെ അ​പ​ക​ട​ഭീ​ഷ​ണി​യി​ലു​ള്ള​

എ​ൻ.​എ​ച്ച്.​എം കെ​ട്ടി​ട​വും

ആ​ശു​പ​ത്രി വ​ള​പ്പി​ലെ മ​ണ്ണു​മ​ല​ എ​ൻ.​എ​ച്ച്.​എം കെ​ട്ടി​ട​ത്തി​ന്​​ ഭീ​ഷ​ണി

കോട്ടയം: ജി​ല്ല ആ​ശു​പ​ത്രി വ​ള​പ്പി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ണ്ണ്​ എ​ൻ.​എ​ച്ച്.​എം കെ​ട്ടി​ട​ത്തി​ന്​​ ഭീ​ഷ​ണി​യാ​കു​ന്നു. പു​തി​യ ​കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ഴി​​ച്ചെ​ടു​ത്ത മ​ണ്ണാ​ണ്​ എ​ൻ.​എ​ച്ച്.​എം കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്നി​ൽ വ​ൻ​മ​ല​പോ​ലെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. മ​ഴ പെ​യ്താ​ൽ മ​ണ്ണ്​ ഇ​ടി​യു​മെ​ന്ന​താ​ണ്​ എ​ൻ.​എ​ച്ച്.​എം ജീ​വ​ന​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ പ​ഴ​ക്കം ചെ​ന്ന മ​തി​ൽ വ​രെ കൂ​ട്ടി​യി​ട്ട മ​ണ്ണ്​ എ​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​നാ​യി കു​ഴി​ക്കു​മ്പോ​ഴെ​ടു​ക്കു​ന്ന മ​ണ്ണ്​ എ​ങ്ങോ​ട്ടു മാ​റ്റ​ണ​മെ​ന്ന്​ തീ​രു​മാ​ന​മാ​കാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ൽ പ​ണ്ട്​ ആ​ർ.​എം.​ഒ ക്വാ​ർ​ട്ടേ​ഴ്​​സ്​ നി​ല​നി​ന്നി​രു​ന്ന ഭാ​ഗ​ത്ത്​ കൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. ഇ​തു മാ​റ്റു​ന്ന​തു​വ​രെ സ​മാ​ധാ​നം ന​ഷ്ട​പ്പെ​ട്ട അ​വ​സ​ഥ​യി​ലാ​ണ്​ എ​ൻ.​എ​ച്ച്.​എം ജീ​വ​ന​ക്കാ​ർ. 

Tags:    
News Summary - soil dumped in hospital compound; threat for NHM building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.