വ്യാജരേഖ ചമച്ച്​ പ്രതി ജാമ്യം നേടിയ സംഭവത്തിൽ അഭിഭാഷകനെതിരെ കേസ്​

കോ​ട്ട​യം: വ്യാ​ജ​രേ​ഖ ച​മ​ച്ച്​ പ്ര​തി ജാ​മ്യം നേ​ടി​യ സം​ഭ​വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​നെ​തി​രെ കേ​സെ​ടു​ത്ത​തി​ൽ ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​തി​ഷേ​ധം.

വ്യാ​ഴാ​ഴ്ച ജി​ല്ല ആ​സ്ഥാ​ന​ത്തെ കോ​ട​തി​ക​ളി​ൽ നി​ന്ന്​ അ​ഭി​ഭാ​ഷ​ക​ർ വി​ട്ടു​നി​ന്നാ​ണ്​ പ്ര​തി​ഷേ​ധി​ച്ച​ത്. ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ പ്ര​ക​ട​ന​വും ന​ട​ത്തി.

അ​ഡ്വ.​എം.​പി. ന​വാ​ബി​നെ ര​ണ്ടാം പ്ര​തി​യാ​ക്കി​യാ​ണ്​ കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. 2013ൽ ​ക്രി​മി​ന​ൽ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി, വ്യാ​ജ​മാ​യി ക​ര​മ​ട​ച്ച ര​സീ​തു​ണ്ടാ​ക്കി കോ​ട​തി​യി​ൽനി​ന്ന് ജാ​മ്യം നേ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഇ​യാ​ൾ ഒ​ളി​വി​ൽ​പോ​യി. ഇ​തോ​ടെ പ്ര​തി​ക്ക്​ ജാ​മ്യം​നി​ന്ന​വ​രെ കോ​ട​തി വി​ളി​ച്ചു​വ​രു​ത്തി.

ഇ​തി​ലൊ​രാ​ൾ താ​ൻ ജാ​മ്യം നി​ന്നി​ട്ടി​ല്ലെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ക​ര​മ​ട​ച്ച ര​സീ​ത് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി.

അ​തോ​ടെ കോ​ട്ട​യം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ ശി​ര​സ്ത​ദാ​ർ, കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക്കും ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​നു​മെ​തി​രെ കേ​സെ​ടു​ത്ത​ത്. പ്ര​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​യാ​ളെ ജാ​മ്യ​ക്കാ​ര​നെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന്​ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്നു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ അ​ഭി​ഭാ​ഷ​ക​നെ​തി​രെ കേ​സെ​ടു​ക്കാ​റി​ല്ലെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ഡ്വ. ന​വാ​ബ് മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യി​ട്ടു​ണ്ട്. ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ കോ​ട​തി ബ​ഹി​ഷ്ക​രി​ക്കാ​നാ​ണ് അ​ഭി​ഭാ​ഷ​ക​രു​ടെ തീ​രു​മാ​നം. മു​ങ്ങി​യ പ്ര​തി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Tags:    
News Summary - A case against the lawyer in the case of the accused obtaining bail by forging documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.