ചങ്ങനാശ്ശേരി: സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരിക്കേ ബസ് ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നു. ഒഴിവായത് വൻ ദുരന്തം. ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കുരിശുംമൂട് ജങ്ഷനിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ 6.30ഓടെയായിരുന്നു അപകടം. കറുകച്ചാൽ ഭാഗത്തുനിന്ന് ചങ്ങനാശ്ശേരിക്ക് വരുകയായിരുന്നു ബസ്.
വെള്ളാവൂർ സ്വദേശി പ്രദീപ് ആർ. നായരാണ് (40) ബസ് ഓടിച്ചിരുന്നത്. നെഞ്ചുവേദനയെ തുടർന്ന് പ്രദീപ് അബോധാവസ്ഥയിലാകുകയും ബസിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുകയുമായിരുന്നുവെന്നും പൊലീസ് അറിയിച്ചു. വിദ്യാർഥികളും യാത്രക്കാരും ഉൾപ്പെടെ ജങ്ഷനിലെ തിരക്കേറിയ സമയത്ത് മറ്റ് വാഹനങ്ങളിൽ തട്ടാതെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചുനിന്നത് ആളപായം ഒഴിവാക്കി.
ബസ് യാത്രികരായ മൂന്നുപേർക്ക് നിസ്സാര പരിക്കുണ്ട്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദീപിനെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജങ്ഷനിലെ സിഗ്നൽ ലൈറ്റും അപകടത്തിൽ തകർന്നിട്ടുണ്ട്. മുൻഭാഗം തകർന്ന ബസ് ഉച്ചയോടെ ക്രെയിന്റെ സഹായത്തോടെ സംഭവസ്ഥലത്തുനിന്ന് നീക്കി. ചങ്ങനാശ്ശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.