വൈക്കം: തന്തൈ പെരിയാർ പങ്കെടുത്ത വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷ സമ്മേളനത്തിനായി വൈക്കം കായലോര ബീച്ചിൽ കൂറ്റൻ പന്തലിന്റെ നിർമാണം തുടങ്ങി. 5000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമിക്കുന്നത്. കായലോര ബീച്ചിൽ 2,00,000ത്തോളം പേർ സമ്മേളനത്തിന്റെ ഭാഗമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
വൈക്കം സത്യഗ്രഹ സമരത്തിന് നേതൃപരമായ പങ്കുവഹിച്ച പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മരണക്ക് വൈക്കം വലിയ കവലയിൽ സംസ്ഥാന സർക്കാർ വിട്ടുനൽകിയ 80 സെന്റിലാണ് തമിഴ്നാട് സർക്കാർ നവീകരിച്ച പെരിയാർ സ്മാരകത്തിലെ ലൈബ്രറി, മ്യൂസിയം എന്നിവയുടെ ഉദ്ഘാടനവും ഇതിനൊപ്പം നടക്കും. വൈക്കം സത്യഗ്രഹ സമരശതാബ്ദി സമ്മേളനവും സ്മാരക ഉദ്ഘാടനവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് നിർവഹിക്കുക.
തമിഴ്നാട്ടിൽനിന്ന് എത്തിയ ശേഖറിന്റെ നേതൃത്വത്തിലാണ് കായലോര ബീച്ചിൽ പന്തൽ നിർമിക്കുന്നത്. 140 ബസുകളിലായി തമിഴ്നാട്ടിൽനിന്ന് എത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്നതിന്റെ ചുമതലയും ശേഖറിനാണ്.
തിങ്കളാഴ്ച ഒരുക്കം വിലയിരുത്താൻ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി. വേലു എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.