ഈരാറ്റുപേട്ട: നവലിബറൽ ആശയങ്ങളും പശ്ചാത്യൻ ചിന്തകളും കുടുംബത്തിന്റെ ഐക്യവും കെട്ടുറപ്പും തകർക്കുമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. ‘തണലാണ് കുടുംബം’ കാമ്പയിന്റെ ഭാഗമായി നടത്തിയ കുടുംബ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി ഏരിയ ആക്ടിങ് പ്രസിഡന്റ് അവിനാഷ് മൂസ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി. റുക്സാന മുഖ്യപ്രഭാഷണം നടത്തി. ഇഷാൽ മെഹ്റിൻ ഗാനം ആലപിച്ചു. പി.എ. മുഹമ്മദ് ഇബ്രാഹിം, ഫാസില റാഫി, അൻസാർ അലി, അൽ അമീൻ, സക്കീന അഷറഫ്, പി.എസ്. റമീസ്, മുഹമ്മദ് റഈസ്, മുഹമ്മദ് ഇയാസ് ഫൗസി, നാജിഹ നൗഫൽ, റാഹില അൻഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.