കോട്ടയം: നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇനി പിഴക്കാലം. തിങ്കളാഴ്ച മുതൽ എ.ഐ കാമറകള്‍ മിഴി തുറക്കും. ജില്ലയില്‍ 44 കേന്ദ്രങ്ങളിലാണ് എ.ഐ കാമറ പ്രവര്‍ത്തിക്കുന്നത്. ഹെല്‍മറ്റില്ലാതെയുള്ള യാത്ര, ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ഇല്ലാതെയുള്ള ഡ്രൈവിങ് എന്നിവക്കാകും ആദ്യ ഘട്ടത്തിൽ പിടിവീഴുക.
സൗരോര്‍ജംകൊണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി പ്രശ്നങ്ങള്‍ ബാധിക്കില്ല. രാത്രിയിലും പകലും ഒരുപോലെ പ്രവര്‍ത്തിക്കും. കാമറകളില്‍ പ്രോഗ്രാം ചെയ്ത നിയമലംഘനങ്ങള്‍ കണ്ടാലുടന്‍ ഇത് ചിത്രം പകര്‍ത്തും. ഇവ ആദ്യം സംസ്ഥാനതല കണ്ട്രോള് റൂമിലേക്കാണ് എത്തുക. തുടർന്ന് ഇവിടെനിന്ന് ജില്ലയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെള്ളകം എന്‍ഫോഴ്സ്മെന്റ് ആര്.ടി ഓഫിസിലെ കണ്ട്രോള് റൂമിലെത്തും. ഇവിടത്തെ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കി നിയമലംഘകർക്ക് നോട്ടീസ് അയക്കും.
മൊബൈലിലും സന്ദേശം ലഭിക്കും. തപാല്‍വഴി നോട്ടീസ് വാഹന ഉടമകള്‍ക്ക് ലഭിക്കും. ചെലാനില്‍ ഫോട്ടോയും നിയമലംഘനം നടന്ന സ്ഥലം, സമയം എന്നിവ പിഴയടക്കം രേഖപ്പെടുത്തും. രണ്ടു മാസത്തിനുള്ളില്‍ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും പിഴ അടക്കാം. ഇല്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങും. നേരത്തേ മേയ് 20 മുതൽ പിഴ ഈടാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വിമർശനത്തെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.