കോട്ടയം: യുവതിയെ ട്രെയിനിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന ട്രെയിന്‍ ടിക്കറ്റ് എക്സാമിനര്ക്കായി (ടി.ടി.ഇ) റെയിൽവേ പൊലീസ് അന്വേഷണം ഊർജിതമാക്കി. എറണാകുളം തൃക്കാക്കര സ്വദേശി പി.എച്ച്. ജോണ്‍സനാണ് (54) ഒളിവിലുള്ളത്. കഴിഞ്ഞ 12ന് ഐലന്‍ഡ് എക്സ്പ്രസിലായിരുന്നു കേസിനാസ്പദമായ സംഭവം.
തിരുവനന്തപുരത്ത് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന 23കാരി യുവതിയാണ് പരാതിക്കാരി. ട്രെയിൻ ചെങ്ങന്നൂരിനും തിരുവല്ലക്കും ഇടയിലെത്തിയപ്പോൾ ടി.ടി.ഇ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
യാത്രാ മധ്യേ ടി.ടി.ഇ യുവതിയെ പരിചയപ്പെടുകയും ഭക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതു നിരസിച്ചതോടെ ടി.ടി.ഇ അശ്ലീലച്ചുവയില്‍ സംസാരിക്കുകയും യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ട്രെയിന്‍ തിരുവല്ല സ്റ്റേഷനിലെത്തിയപ്പോള്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോഴും ടി.ടി.ഇ യുവതിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
ട്രെയിനിറങ്ങി സ്റ്റേഷനിൽ കാത്തുനിന്ന അമ്മയോട് യുവതി കാര്യങ്ങൾ പറയുകയും ഇരുവരും ഉടൻ തന്നെ സ്റ്റേഷന് മാനേജരെ പരാതി അറിയിക്കുകയുമായിരുന്നു. തുടർന്ന് യുവതിയുടെ മൊഴിയെടുത്ത കോട്ടയം െറയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഇതോടെ ഇയാൾ ഒളിവില്‍ പോവുകയായിരുന്നു. കേസ് എടുത്തതോടെ ഇയാളെ റെയിൽവേ സസ്പെൻഡ് ചെയ്തു. ഇതിനിടെ കോട്ടയം ജില്ല കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ തള്ളിയതോടെ ഇയാൾ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.